കെയ്റോ : ബലിപെരുന്നാള്‍ ദിനത്തില്‍ ഭാര്യയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്. ദന്ത ഡോക്ടറായ പ്രതി മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി(29) ഡോക്ടറായ ഭാര്യ യാസ്മിന്‍ ഹസന്‍ യൂസഫ് സുലൈമാനെ(26) കുത്തി കൊലപ്പെടുത്തിയത്.
ഈജിപ്തിലെ അല്‍മന്‍സൂറയിലെ ശാവ ഗ്രാമത്തിലെ വീട്ടിൽ വെച്ച് മൂന്ന് മക്കളുടെ മുമ്പിലായിരുന്നു സംഭവം നടന്നത്. യുവതിക്ക് 11 തവണ കുത്തേറ്റു. ഇതോടെ യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. കുട്ടികളുടെ കരച്ചില്‍ കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അയല്‍വാസികളാണ് യാസ്മിന്‍ ഹസന്‍ യൂസഫ് സുലൈമാനെ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസും സംഭവ സ്ഥലത്തെത്തി. പൊലീസെത്തുന്നതിന് മുന്‍പ് തന്നെ പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇയാള്‍ അക്രമത്തിന് ഉപയോഗിച്ച് കത്തി അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി ഭാര്യയുമായി സ്ഥിരമായി വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. പെരുന്നാള്‍ ദിനത്തിലുണ്ടായ ചെറിയ വഴക്ക് പിന്നീട് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് സൂചന.
Post Your Comments