കണ്ണൂർ: പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സിനെ പരിഹസിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ. ആരോ വെച്ച ഒരു ബോര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ വരെ മുഖ്യമന്ത്രിയെ പച്ചരി എന്ന് ചേര്‍ത്ത് വിളിക്കുന്നതായി കണ്ടുവെന്നും കേരളം പട്ടിണി കിടക്കാതിരിക്കാന്‍ അരിയും, ഭക്ഷ്യ പദാര്‍ത്ഥങ്ങളും നല്‍കിയതിലുള്ള പരിഹാസമാണ് അതെന്നും ഷാജർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സോളാര്‍ ചാണ്ടി എന്ന ഇരട്ടപ്പേര് വന്നത് സോളാര്‍ കണ്ടു പിടിച്ചതിന്റെ മേന്‍മയില്‍ അല്ലെന്നും ഐസ്‌ക്രീം കുഞ്ഞാപ്പ എന്നത് ഐസ്‌ക്രീം കമ്പനി തുടങ്ങിയതിനാലും അല്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാല്‍ വി ടി ബലരാമന്‍മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേര്‍ത്താല്‍ അദ്ദേഹത്തിന്റെ മഹത്വം വീണ്ടും ഉയര്‍ന്ന് നില്‍ക്കുമെന്നും ഷാജർ വ്യക്തമാക്കി. പ്രതിപക്ഷത്തെ പോരാളികളുടെയും സോഷ്യല്‍ മീഡിയ ബുദ്ധിജീവകളുടെയും നിലവാരം ഓര്‍ത്ത് സഹതാപം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം. ഷാജറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സോളാര്‍ ചാണ്ടി എന്ന ഇരട്ടപ്പേര് വന്നത് സോളാര്‍ കണ്ടു പിടിച്ചതിന്റെ മേന്‍മയില്‍ അല്ല..ഐസ്‌ക്രീം കുഞ്ഞാപ്പ എന്നത് ഐസ്‌ക്രീം കമ്പനി തുടങ്ങിയതിലുമല്ല..ആരോ വെച്ച ഒരു ബോര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ വരെ മുഖ്യമന്ത്രിയെ പച്ചരി എന്ന് ചേര്‍ത്ത് വിളിക്കുന്നതായി കണ്ടു. കേരളം പട്ടിണി കിടക്കാതിരിക്കാന്‍ അരിയും, ഭക്ഷ്യ പദാര്‍ത്ഥങ്ങളും നല്‍കിയതിലുള്ള പരിഹാസം! പ്രതിപക്ഷത്തെ ‘പോരാളികളുടെയും’ സോഷ്യല്‍ മീഡിയ ‘ബുദ്ധിജീവകളുടെയും’ നിലവാരം ഓര്‍ത്ത് സഹതാപം തോന്നുന്നു.”
”അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാല്‍ വി ടി ബലരാമന്‍മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നു. അതിനാല്‍ നിങ്ങള്‍ മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേര്‍ത്താല്‍ അദ്ദേഹത്തിന്റെ മഹത്വം വീണ്ടും ഉയര്‍ന്ന് തന്നെ നില്‍ക്കും. സോളാറും, ഐസ്‌ക്രീമും പോലെയല്ല അരി എന്നത് ഓര്‍ത്താല്‍ ബലരാമാധികള്‍ക്ക് നല്ലത്. കേരള ജനത നല്‍കിയ ഒരു മറുപടി കൊണ്ടൊന്നും നന്നാകില്ലെന്ന് തെളിയിക്കുന്ന മരണത്തിന്റെ വ്യാപാരികള്‍ക്ക് നല്ല നമസ്‌കാരം.”
Post Your Comments