ടോക്കിയോ: ടോക്കിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ ക്വന്‍ ചാങ് സ്വര്‍ണം നേടി. ഒളിംപിക്സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം. റഷ്യയുടെ അനസ്തേസ്യ വെള്ളിയും സ്വസ് താരം ക്രിസ്റ്റന്‍ വെങ്കലവും നേടി.
Read Also: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതായി മുഖ്യമന്ത്രി
എന്നാൽ ഒളിമ്പിക്സിനായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘത്തെ ഇന്ത്യ അയയ്ക്കുമ്പോൾ ഏറ്റവും മികച്ച മെഡൽക്കൊയ്ത്തും ഇന്ത്യ കൊതിക്കുന്നു. മെഡലുകളുടെ എണ്ണം ഇരട്ടയക്കത്തിലേക്ക് കുതിക്കുമെന്ന് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ അവകാശപ്പെടുമ്പോൾ കൊവിഡ് സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകുമോ പ്രതികൂലമാവുമോ എന്ന് കണ്ടറിയണം. ഷൂട്ടിംഗ് ,ബോക്സിംഗ്,റെസ്‌ലിംഗ്, ബാഡ്മിന്റൺ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സമീപകാലത്തെ അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനം ആർച്ചറിയിലുൾപ്പടെ ഇന്ത്യയ്ക്ക് മോഹം നൽകുന്നുണ്ട്. അത്‌ലറ്റിക്സിൽ ആദ്യമായി ഒരു മെഡൽ നേടാൻ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരവും ടോക്യോ നൽകും.
Post Your Comments