Latest NewsNewsIndia

സ്ഥലം കാണിക്കാമെന്ന വ്യാജേന വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി, ഗർഭിണിയായ മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു

ദില്ലി: ഗര്‍ഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാറിലാണ് സംഭവം. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിലാണ് മകളെ പിതാവ് കഴുത്തറുത് കൊന്നത്. ഭാര്യയെയും ഗര്‍ഭിണിയായ മകളെയും ഒരു സ്ഥലം കാണിക്കാനെന്ന വ്യാജേന വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, പിതാവ് റാം പ്രസാദ് ഒഴിഞ്ഞ സ്ഥലത്തുവച്ച്‌ മകളുടെ കഴുത്തറുക്കുകയായിരുന്നു. ആസൂത്രിതമായ കൊലപാകമാണിതെന്ന് പോലീസ് പറഞ്ഞു. .

Also Read:കേന്ദ്രമന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞ തൃണമൂല്‍ എം പിക്ക് സസ്‌പെന്‍ഷന്‍

ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മകളെ കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ സംഭവ സ്ഥലത്തുന്നിന്ന് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട 20 കാരിയായ ഖുശ്ബു കുമാരി ഗര്‍ഭിണിയായിരുന്നു. ഇവരുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്തു നിന്ന് പിന്നീടാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.

ഒഴിഞ്ഞ സ്ഥലത്തുവച്ച്‌ അച്ഛൻ മകളെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ നിരവധി തവണ കുത്തി. രക്തത്തില്‍ കുളിച്ച മകളെ രക്ഷിക്കാന്‍ വേണ്ടി മാതാവ് അലറി കരഞ്ഞതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button