കൊച്ചി: സിസ്റ്റര്‍ ലൂസി കോൺവെന്റിൽ തുടരുന്നന്നതിലെ അന്തിമ തീരുമാനം കീഴ്ക്കോടതിയ്ക്ക് വിട്ട് ഹൈക്കോടതി. വയനാട് കാരക്കമല എഫ്.സി.സി കോണ്‍വന്റിലെ താമസം തുടരാനാവുമോയെന്നത് സംബന്ധിച്ച തീരുമാനമാണ് മാനന്തവാടി മുനിസിഫ് കോടതിക്ക് ഹൈകോടതി വിട്ട് കൊടുത്തത്. വിഷയം കീഴ്ക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ ഹൈകോടതി തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഒരാഴ്ചക്കകം ഹർജിക്കാരിയോ എതിര് കക്ഷികളോ ഈ ആവശ്യമുന്നയിച്ച് കീഴ്ക്കോടതിയില്‍ അപേക്ഷ നല്കിയാല് മൂന്നാഴ്ചക്കകം തീര്‍പ്പുണ്ടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
കോണ്വെന്റില്ത്തന്നെ തുടരുന്നപക്ഷം ഹർജിക്കാരിക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ല. അവര്‍ അവിടെ തുടരുന്നത് തര്‍ക്കം രൂക്ഷമാക്കാനേ ഇടയാക്കൂ. മറ്റ് അന്തേവാസികളുമായുള്ള ഹർജിക്കാരിയുടെ ബന്ധം വളരെ മോശമാണെന്ന് ഹർജിയിലെ ആരോപണങ്ങളില്നിന്നുതന്നെ വ്യക്തമാണ്. തിരമാലകള്ക്കെതിരെയാണ് സിസ്റ്റര്‍ ലൂസി നീന്തുന്നത്. അതിനാല്‍ അവരുടെ പ്രവൃത്തി വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് ഭാഗവും ഉയര്‍ത്തുന്ന വാദത്തിന്റെ സത്യാവസ്ഥ ഇത്തരമൊരു ഹർജിയില്‍ വിലയിരുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments