മുംബൈ: ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര ഇന്ത്യയിലും വിദേശത്തുമായി രഹസ്യ സങ്കേതങ്ങളില്‍ ‘സെക്സ് റേവ് പാര്‍ട്ടികള്‍’ സംഘടിപ്പിക്കാറുണ്ടെന്നും സൂചന. ഇവിടെ നിന്നും പകര്‍ത്തിയ രംഗങ്ങള്‍ ‘ഹോട്ട് കണ്ടന്റ്’ എന്ന പേരിലും വിറ്റഴിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. അതിനിടെ വിഷയത്തില്‍ ആദ്യമായി ശില്‍പാ ഷെട്ടി പരോക്ഷ പ്രതികരണവും നടത്തി. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന തിരിച്ചറിവില്‍ ഞാന്‍ ദീര്‍ഘ ശ്വാസമെടുത്തു. മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. ഇനിയും അതു തന്നെ ചേയ്യും. തന്നെ ബാധിക്കില്ലെന്ന തരത്തിലാണ് ട്വീറ്റ്.
കുന്ദ്രയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന സൂചനകളാണ് ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഉള്ളതെന്ന വിലയിരുത്തല്‍ ശക്തമാണ്. താന്‍ ചതിക്കപ്പെട്ടുവെന്ന വികാരമാണ് നടി പങ്കുവയ്ക്കുന്നതെന്നാണ് പൊതുവേയുള്ള ചര്‍ച്ചകള്‍. കുന്ദ്രയുമായി വിവാഹ മോചനത്തിനും ശില്‍പാ ഷെട്ടി തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ നീലച്ചിത്ര നിര്‍മ്മാണകേസില്‍ മോഡലുകളെയും സിനിമാമോഹികളെയും എത്തിച്ചിരുന്നത് സിനിമയും വെബ്സീരീസും കാട്ടിയായിരുന്നു. സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു മോഡലുകളെയും മറ്റും നീലച്ചിത്ര മേഖലയിലേക്ക് നയിച്ചിരുന്നത്.
മുംബൈയിലെ വാടകവീടുകളിലും ഹോട്ടല്‍ മുറികളിലും ഇത് ഷൂട്ട് ചെയ്ത ശേഷം വീ ട്രാന്‍സ്ഫറിലൂടെ യുകെയിലേക്ക് കൈമാറും. അത് പിന്നീട് പെയ്ഡ് മൊബൈല്‍ ആപ്പുവഴി ഫോണിലേക്ക് എത്തിക്കുന്നതായിരുന്നു രീതി. ഓഡിഷനുകള്‍ക്കായി വിളിച്ചുവരുത്തി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് നടിമാരോടു പറയും. അതിന് ശേഷം ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ ആവശ്യപ്പെടും. ആദ്യം അര്‍ദ്ധനഗ്‌നതയും പിന്നീട് പൂര്‍ണ്ണ നഗ്‌നതയ്ക്കും നിര്‍ബ്ബന്ധിക്കും.
അഭിനയ മോഹത്തില്‍ നടിമാര്‍ എല്ലാത്തിനും തയ്യാറാകും. ഇത് വിറ്റ് കാശുണ്ടാക്കും. 2021 ഫെബ്രുവരിയില്‍ വടക്കു പടിഞ്ഞാറന്‍ മുംബൈയിലെ മലാഡിലും മഠ് ദ്വീപിലെ ബംഗ്ളാവിലും നീലച്ചിത്ര നിര്‍മ്മാണം നടക്കുന്നതായി മല്‍വാനി പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് നിര്‍ണ്ണായകമായത്. അതേസമയം ബോള്‍ഡും ഇറോട്ടിക്കുമായ വിവരങ്ങളെ പോണിന്റെ ഗണത്തില്‍ പെടുത്തരുതെന്ന് നടി ഗഹണ വസിഷ്ഠ് പറഞ്ഞു. നീലച്ചിത്ര ആപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി ഗഹണ എത്തുകയും ചെയ്തു.
കുന്ദ്രയ്ക്കൊപ്പം നീലച്ചിത്ര നിര്‍മ്മാണത്തില്‍ പങ്കാളിയായെന്ന പേരില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് ഗഹണ. ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുമായി തങ്ങള്‍ നീലച്ചിത്ര നിര്‍മ്മാണം നടത്തിയിട്ടില്ലെന്നും ഗഹണ പറഞ്ഞു. പോണ്‍ സിനിമകള്‍ ഷൂട്ട് ചെയ്തതിന്റെ പേരില്‍ മഠ് ഐലന്റില്‍ നടത്തിയ റെയ്ഡില്‍ വസിഷ്ഠ് ഉള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. കുന്ദ്രയുടെ ഭാര്യയായ ശില്‍പാ ഷെട്ടി പോലും പരസ്യമായി കുന്ദ്രയെ പിന്തുണച്ചിട്ടില്ല.
Post Your Comments