ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെ രാജ്യസഭയില്‍ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന ബലമായി പിടിച്ചുവാങ്ങി കീറിയതിനാണ് സസ്പെന്ഷന്. പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയെ സംസാരിക്കാനനുവദിക്കാതെ ശന്തനു പ്രസ്താവന പിടിച്ചുവാങ്ങി കീറിയത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വസ്തുതാ വിരുദ്ധമാണെന്നാണ് അശ്വിനി കുമാര്‍ പറഞ്ഞത്. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ അശ്വിനി കുമാറും ഉള്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. പെഗാസസ് സംബന്ധിച്ച റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. തുടർന്ന് സഭയിൽ ഇതിന്റെ കോപ്പി റെഫർ ചെയ്താണ് അശ്വിനി വൈഷ്ണവ് സംസാരിച്ചത്. ഫോണ്‍ ചോര്‍ത്തലില്‍ ഉള്‍പ്പെട്ടിരുന്ന 10 പേരുടെ ഫോണില്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ദേശീയ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ദി വയർ എന്ന പത്രത്തിനെതിരെ നേരത്തെ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസിനും നെഹ്രുകുടുംബത്തിനുമായി പ്രവർത്തിക്കുന്ന പത്രമാണ് ഇതെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം. ഇതിനു മുൻപ് വ്യാജ വാർത്തയുടെ പേരിൽ നടപടി ഉണ്ടായ പത്രമാണ് ഇത്.
Post Your Comments