
ലൈംഗിക പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാനോ, ചികിത്സ തേടാനോ പല പുരുഷന്മാര്‍ക്കും മടിയാണ്. ഇത്തരം വിഷയങ്ങള്‍ ഡോക്ടറോട് പറയാന്‍ പലരും തയ്യാറാകുന്നില്ല. എന്നാല്‍ ലൈംഗിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരണം ഇത് യഥാര്‍ത്ഥത്തില്‍ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
നിര്‍ഭാഗ്യവശാല്‍, ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ലൈംഗികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ലൈംഗിക പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തിയാല്‍ ചികിത്സ സാധ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
യഥാസമയം ഇത്തരം പ്രശ്നങ്ങള്‍ ഡോക്ടറോട് പറഞ്ഞാല്‍, ഒരു ആന്‍ഡ്രോളജിസ്റ്റിന് ലൈംഗിക രോഗ നിര്‍ണയവും ചികിത്സയവും മികച്ച രീതിയില്‍ നടത്താനാകും. ഒരു വ്യക്തി ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട നാല് തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അവര്‍ ഉടന്‍ തന്നെ ഒരു ആന്‍ഡ്രോളജിസ്റ്റുമായി ബന്ധപ്പെടണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ശീഘ്രസ്ഖലനം
ലൈംഗിക ജീവിതത്തില്‍ പുരുഷന്മാരെ അലട്ടുന്ന ഒരു പ്രശ്നമാണ് ശീഘ്രസ്ഖലനം. ശീഘ്രസ്ഖലനം മൂലം ലൈംഗികപ്രക്രിയ കൊണ്ട് ലഭിക്കേണ്ട സംതൃപ്തി പുരുഷനും സ്ത്രീക്കും ലഭിക്കുന്നില്ല. നിരവധി ചെറുപ്പക്കാരിലാണ് ഈ പ്രശ്നം കണ്ടുവരുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ശീഘ്രസ്ഖലനം സംഭവിക്കാവുന്നതാണ്.
ലൈംഗിക താത്പര്യം കുറയുക
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ കുറവാണ് ലൈംഗികതാത്പര്യം കുറയുന്നതിന് പ്രധാന കാരണം. ലൈംഗിക ഉത്തേജനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍.
കുറഞ്ഞ ടെസ്റ്റോസ്റ്റിറോണ്‍ ഒരു വ്യക്തിയുടെ ശരീരത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളും ലൈംഗികതാത്പര്യം കുറയാന്‍ കാരണമാകും.
വന്ധ്യത
നിരവധി പേരാണ് വന്ധ്യതയ്ക്ക് ഇന്ന് ചികിത്സ തേടുന്നത്. പുരുഷഘടകം വന്ധ്യതയുടെ 40 മുതല്‍ 50 ശതമാനം വരെ സംഭാവന ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ നിന്ന് അകന്നതും വ്യായാമക്കുറവും വന്ധ്യതയ്ക്കിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്.
ഉദ്ധാരണക്കുറവ്
പുരുഷന്മാര്‍ ഇന്ന് നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങളിലൊന്നാണ് ഉദ്ധാരണക്കുറവ്. ഈ അവസ്ഥയുള്ളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല. സ്ട്രെസ് ഇതിന് പ്രധാന കാരണമാണ്.
Post Your Comments