Latest NewsKeralaIndia

ആര്‍എസ്എസ് മനോഭാവമുള്ളവര്‍ വിട്ടാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരെന്ന് പിണറായി

രാഹുലിന്റെ വലം കൈയ്യും ഇടം കൈയ്യും ആയവര്‍ ബിജെപിയിലേക്ക് പോകുന്നു. അതിന്റെ എണ്ണം കുറവല്ല

തിരുവനന്തപുരം: ആര്‍എസ്എസ് മനോഭാവമുള്ളവര്‍ കോണ്‍ഗ്രസ് വിട്ടുപോകണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പാലിച്ചാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറാായി വിജയന്‍. കേരളത്തിലും ഇത് വലിയ പ്രശ്‌നമാകുമെന്ന് പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു. നിയമസഭാ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മുന്‍നിര്‍ത്തി എന്റെ മനസില്‍ ഒരു സംശയം ഉണരുകയാണ്. ആര്‍എസ്എസ് മനോഭാവം ഉള്ളവര്‍ കോണ്‍ഗ്രസ് വിട്ടുപോവുകയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നടപ്പിലായാല്‍ ആ പാര്‍ട്ടിയില്‍ എത്രപേര്‍ ഉണ്ടാവുമെന്നാണ് അവശേഷിക്കുമെന്നാണ് എന്റെ സംശയം.’ പിണറായി വിജയന്‍ പറഞ്ഞു.

ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഇപ്രകാരം പറഞ്ഞതെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.എന്നാല്‍ താന്‍ ഒരു പരാമര്‍ശത്തേയും ദുര്‍വ്യാഖ്യാനം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാം.

രാഹുലിന്റെ വലം കൈയ്യും ഇടം കൈയ്യും ആയവര്‍ ബിജെപിയിലേക്ക് പോകുന്നു. അതിന്റെ എണ്ണം കുറവല്ല അത് എത്രത്തോളം അപകടകരമായ അവസ്ഥയുണ്ടാക്കുമെന്നാണ് പറഞ്ഞത്. അത് കേരളത്തിലും ബാധകമാണെന്നാണ് ഞാന്‍ ഓര്‍മ്മിപ്പിച്ചത്. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ദേശീയ ബദല്‍ ഇപ്പോള്‍ എവിടെയാണ്. ഊതിപ്പെരുപ്പിച്ച ഈഗോയുമായി നടന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പിണറായി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button