തിരുവനന്തപുരം : സംസ്ഥാനത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി പിണറായി സർക്കാർ. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ഏലയ്ക്കയും ഉള്‍പ്പെടുത്താന്‍ സർക്കാർ തിരുമാനിച്ചു. കിറ്റുകളില്‍ 20 ഗ്രാം ഏലയ്ക്ക കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രണ്ട് ലക്ഷം കിലോയോളം ഏലയ്ക്കയാണ് കര്‍ഷകരില്‍നിന്നു ശേഖരിക്കുക.
മന്ത്രിസഭാ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും ഇതിനെ അനുകൂലിച്ചു. ആദ്യമായാണ് സര്‍ക്കാര്‍ കിറ്റില്‍ ഏലയ്ക്ക ഇടംപിടിക്കുന്നത്.
Post Your Comments