വാഷിംഗ്‌ടൺ: ഇംഗ്ലണ്ടിലെ മൈക്കൽ ഫ്ളിന്റെ ഉടമസ്ഥതയിലുള്ള മാട്രസ്സ് മിക്ക് എന്ന സ്ഥാപനത്തിന്റെ മുൻപിൽ ‘നോ ബ്രാ മണി’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടതും ഇത് സോഷ്യൽ മീഡിയകളിൽ വൈറലായതും വളരെ പെട്ടന്നായിരുന്നു. അയർലാൻഡിലെ ഡബ്ലിനിലെ ഒരു കഫേയിലെ സമാനമായ ബോർഡ് വന്നു. കൂടാതെ, നിരവധിയിടങ്ങളിൽ ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെടുകയാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു ബോർഡ് സ്ഥാപനഉടമകൾ വെയ്ക്കുന്നത്? എന്താണ് ‘നോ ബ്രാ മണി’? എന്ന് തുടങ്ങിയ ചർച്ചയിലാണ് സമൂഹമാധ്യമങ്ങൾ.
യു.കെയിൽ ഇപ്പോൾ ചൂട് കൂടുതലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘അങ്ങേയറ്റത്തെ ചൂട് അലേർട്ട്’ നൽകിയിരുന്നു. വരും ദിവസങ്ങൾക്കുള്ളിൽ ചൂട് അസഹയനീയമാകുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി. ഇതോടെ, ധാരാളം ആളുകൾ ആണ് പാർക്കുകളിലേക്കും ബീച്ചുകളിലേക്കും ഒഴുകിയെത്തുന്നത്.
ലണ്ടൻ, ഡെവൺ, മറ്റ് തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൂടുള്ള കാലാവസ്ഥ മേഖലയിലുടനീളം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇതിനു പിന്നാലെയാണ് കടകളിൽ ‘നോ ബ്രാ മണി’ പ്രത്യക്ഷപ്പെട്ടത്. ഉഷ്ണ തരംഗത്തിനിടെ പല ഉപഭോക്താക്കളും വിയർത്ത വസ്ത്രവുമായാണ് കടകളിൽ കയറി ചെല്ലുന്നത്. ചില സ്ത്രീകളുടെ കൈയ്യിൽ ബാഗുകളോ ഒന്നുമുണ്ടാകില്ല. ചിലർ പോക്കറ്റ് ഇല്ലാത്ത വസ്ത്രമായിരിക്കും ധരിച്ചിട്ടുണ്ടാവുക. ഇങ്ങനെയുള്ളവർ പണം വെയ്ക്കുന്നത് അവരുടെ ബ്രായ്ക്കകത്താണ്.
മനുഷ്യർ പെട്ടന്ന് വിയർക്കുന്ന ഈ കാലാവസ്ഥയിൽ ബ്രായ്ക്കുള്ളിൽ വച്ച പണം സ്വീകരിക്കാൻ പല കടയുടമകളും വിമുഖത കാണിക്കുന്നുണ്ട്. ഒപ്പം കോവിഡ് വൈറസിന്റെ ആശങ്കയും ചൂണ്ടിക്കാട്ടിയാണ് ‘നോ ബ്രാ മണി’ ബോർഡുകൾ കടകൾക്ക് മുൻപിൽ ഉയരുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ കടകളിലേക്ക് വരുന്നവർ ദയവ് ചെയ്ത് ഒരു ബാഗോ അല്ലെങ്കിൽ പഴ്‌സോ കൈയ്യിൽ കരുതുക എന്നാണു കടയുടമകൾ ബോർഡിൽ എഴുതിയിരിക്കുന്നത്.
Post Your Comments