KeralaLatest NewsNews

കർക്കടക വാവ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ  ബലിതർപ്പണത്തിന് അനുവാദമില്ല

തിരുവനന്തപുരം: ഇത്തവണ കർക്കടക വാവ് ബലിതർപ്പണം അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഈ വർഷം കർക്കടക വാവിന് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്നാണ് യോഗത്തിൽ തീരുമാനിച്ചത്.

Read Also: വായ്പ്പയെടുക്കാതെ ജപ്തി നോട്ടീസ്, സാരമില്ലെന്ന് മാനേജര്‍ ബിജു: പാവങ്ങളെ പോലും വെറുതെ വിടാതെ സിപിഎമ്മിലെ തട്ടിപ്പുകാർ

കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ച് ഉത്തരവായി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസുവാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക സഹായം അനുവദിച്ച് നൽകിയ സംസ്ഥാന സർക്കാരിനോടുള്ള ബോർഡിന്റെ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Read Also: വായ്പ്പയെടുക്കാതെ ജപ്തി നോട്ടീസ്, സാരമില്ലെന്ന് മാനേജര്‍ ബിജു: പാവങ്ങളെ പോലും വെറുതെ വിടാതെ സിപിഎമ്മിലെ തട്ടിപ്പുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button