KeralaLatest NewsNews

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ, മലപ്പുറത്ത് ഉരുള്‍പ്പൊട്ടിയതായി സംശയം

നിലമ്പൂര്‍: കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ പലയിടത്തും വെള്ളംകയറി. നിലമ്പൂരില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു. വനപ്രദേശത്ത് ഉരുള്‍പൊട്ടിയതാകാം പുഴ കരകവിയാന്‍ കാരണമെന്ന് സംശയിക്കുന്നു. ഉച്ചയ്ക്ക് ശേഷമാണ് പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

Read Also : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു

ചാലിയാര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും നിലമ്പൂരിന്റെ പരിസരങ്ങളിലും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വ്യാഴാഴ്ച പകലും രാത്രിയും ഇന്ന് പകലും കനത്ത മഴയാണ് മലപ്പുറം ജില്ലയില്‍ പെയ്തത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത കാറ്റും വീശിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button