Latest NewsNewsIndia

സ്​ഫോടകവസ്​തുക്കളുമായെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ട്​ ജമ്മുകശ്​മീര്‍ പൊലീസ്: പിന്നിൽ ലശ്​കര്‍ ഇ ത്വയിബ?

ജൂണ്‍ 27ന്​ ജമ്മു എയര്‍ബേസിന്​ നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌​ ഇരട്ട ആക്രമണങ്ങള്‍ നടന്നിരുന്നു.

ശ്രീനഗര്‍: അന്താരാഷ്​ട്ര അതിര്‍ത്തിയില്‍ സ്​ഫോടകവസ്​തുക്കളുമായെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ട്​ ജമ്മുകശ്​മീര്‍ പൊലീസ്​. ഹെക്​സാകോപ്​ടര്‍ ഡ്രോണാണ്​ വെടിവെച്ചിട്ടത്​. ജമ്മുവിലെ അഖനൂര്‍ ജില്ലയില്‍ അന്താരാഷ്​ട്ര അതിര്‍ത്തിയില്‍ നിന്ന്​ എട്ട്​ കിലോമീറ്റര്‍ മാറിയാണ്​ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്​.

Read Also: പൗരത്വ നിയമത്തെ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം: നിലപാട് വ്യക്തമാക്കി ഡോ.മോഹന്‍ ഭാഗവത്

എന്നാൽ ഡ്രോണില്‍ നിന്ന്​ അഞ്ച്​ കിലോഗ്രാം സ്​ഫോടകവസ്​തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്​. ലശ്​കര്‍ ഇ ത്വയിബയാണ്​ ഡ്രോണ്‍ അയച്ചതിന്​ പിന്നിലെന്ന്​ സംശയിക്കുന്നതായി ​പൊലീസ്​ അറിയിച്ചു. ലശ്​കറിന്‍റെ അക്രമണരീതിയാണിതെന്നും ഇക്കാര്യത്തില്‍ വ്യക്​തത വരുത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ്​ പറഞ്ഞു. ജൂണ്‍ 27ന്​ ജമ്മു എയര്‍ബേസിന്​ നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌​ ഇരട്ട ആക്രമണങ്ങള്‍ നടന്നിരുന്നു. സംഭവത്തില്‍ രണ്ട്​ പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജമ്മുകശ്​മീരിലെ നിരവധി സ്ഥലങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button