ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 152.25 ഏക്കര്‍ ഭൂമി സൗജന്യമായി നല്കാന് കേരള സര്‍ക്കാറിനോട് കേന്ദ്രം. വികസനത്തിന്റെ ഭാഗമായി 152.25 ഏക്കര്‍ ഭൂമി സൗജന്യമായി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി, എ.എം ആരിഫ് എം.പിക്ക് മറുപടി നല്കി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ആണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റുകള്‍ തീരുമാനിക്കുക.
Read Also: ചാക്കോ പുണ്യാളന് ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന് രംഗത്ത്
കരിപ്പൂർ വിമാന ദുരന്തത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിെന്റ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി റണ്‍വേയുടെ നീളം കൂട്ടാന്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി 152.25 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
Post Your Comments