ലക്നൗ: രാജ്യത്ത് ആദ്യത്തെ ചരിത്ര പ്രഖ്യാപനം നടത്തി യു.പി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. 17 മുന്‍സിപ്പല്‍ സിറ്റികളുള്‍പ്പെടെ 217 പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍, കോടതി, മറ്റ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വൈഫൈ സൗകര്യം ഉറപ്പാക്കും.
Read Also : ദലൈലാമയുടെ വിശ്വസ്തരുടെ ഫോണുകളും ചോര്‍ത്തി: പുതിയ റിപ്പോര്‍ട്ട് പുറത്ത്
ലക്നൗ, കാണ്‍പൂര്‍, ആഗ്രാ, അലിഗഢ്, വാരണാസി, പ്രയാഗ് രാജ്, ത്സാന്‍സി, ബറേലി, സഹരന്‍പൂര്‍, മൊറദാബാദ്, ഗൊരഖ്പൂര്‍, അയോധ്യാ, മീററ്റ്, ഷാജഹാന്‍പൂര്‍, ഗാസിയാബാദ്, മഥുര, ഫിറോസാബാദ് എന്നീ നഗരങ്ങള്‍ ഉള്‍പ്പെടെ 217 പ്രദേശങ്ങളാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതിക്കുകീഴില്‍ വരുക. നഗരങ്ങള്‍ക്കൊപ്പം ഗ്രാമീണ മേഖലയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉറപ്പാക്കാന്‍കൂടി ലക്ഷ്യമിട്ടാണ് പദ്ധതി.
പഞ്ചായത്ത് ഓഫീസുകള്‍ ആധുനികവത്ക്കരിക്കാനുള്ള പദ്ധതിയ്ക്കും സര്‍ക്കാര്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു.
Post Your Comments