Latest NewsKeralaNews

കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി: സംഭവം കേരളത്തിൽ

കുണ്ടന്‍ പാടംകീഴ്ചിറ പാടശേഖരങ്ങള്‍ക്ക് തൊട്ടരികെയാണ് തെങ്ങു കയറ്റ തൊഴിലാളിയായ ഗണപതിയുടെ വീട് ഉള്ളത്.

പരപ്പനങ്ങാടി: നിറഞ്ഞു നിന്ന കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി. പരപ്പനങ്ങാടി കുണ്ടന്‍ പാടംകീഴ്ചിറയിലാണ് ഞെട്ടിയ്ക്കുന്ന കാഴ്‌ച കാണാനിടയായത്. ചെട്ടിപ്പടി കുപ്പിവളവില്‍ വലിയകണ്ടത്തില്‍ ഗണപതിയുടെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി വരെ കിണര്‍ നിറഞ്ഞ് നിന്നിരുന്നു. ബുധനാഴ്ച രാവിലെ കിണറിലെ വെള്ളം പറ്റേ താഴ്ന്ന് ചുറ്റുപാടും വെള്ളം നിറഞ്ഞുനില്‍ക്കുകയാണ്.

Read Also: ജനവാസ കേന്ദ്രത്തിലേക്ക് കുത്തിയൊലിച്ച്‌ ചെളി, മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടല്‍: കനത്ത നാശത്തിൽ ആശങ്ക

ഒന്നു കൂടി മഴ കനത്താല്‍ വീട്ടില്‍ വെള്ളം കയറുമെന്ന അവസ്ഥയില്‍ നില്‍ക്കെയാണ് കിണറിലെ വെള്ളം അപ്രത്യക്ഷമായത്. കുണ്ടന്‍ പാടംകീഴ്ചിറ പാടശേഖരങ്ങള്‍ക്ക് തൊട്ടരികെയാണ് തെങ്ങു കയറ്റ തൊഴിലാളിയായ ഗണപതിയുടെ വീട് ഉള്ളത്. ചുറ്റുപാടും പാടത്തും കുളങ്ങളിലും കനത്ത മഴയില്‍ വെള്ളം നിറഞ്ഞുനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button