Latest NewsIndiaEntertainment

അറസ്റ്റ് തടയാന്‍ രാജ് കുന്ദ്ര ക്രൈം ബ്രാഞ്ചിന് നല്‍കിയത് ലക്ഷങ്ങൾ

കേസില്‍ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി വിഷയം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മെയില്‍ അയച്ചിരുന്നു

മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതെ സമയം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു പുറത്തു വരുന്നത്. അറസ്റ്റ് തടയാനായി ലക്ഷങ്ങളാണ് പോലീസിന് കുന്ദ്ര കൈക്കൂലിയായി നല്‍കിയതെന്നാണ് വിവരം.

കേസില്‍ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി വിഷയം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മെയില്‍ അയച്ചിരുന്നുവെന്നും അറസ്റ്റ് തടയാന്‍ വേണ്ടിയുള്ള മുന്‍കരുതലായിട്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി നല്‍കിയെന്നാണ് മിഡ് ഡേ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫെബ്രുവരിയിലാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കുന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തത് ജൂലായ് മാസത്തിലാണ് . നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് ഭാഷ്യം .

സംഭവവുമായി ബന്ധപ്പെട്ട് നടി ശില്‍പ്പ ഷെട്ടിയിലേക്കും അന്വേഷണം നീണ്ടേക്കും. അതേസമയം മല്‍വാനി പോലീസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച്-സിഐഡി ആന്‍ഡ് പ്രോപ്പര്‍ട്ടി സെല്‍ ഏറ്റെടുത്തു. ഇതുവരെ കുന്ദ്രയും അയാളുടെ സഹായിയായ റയാന്‍ ജെ. താര്‍പെയും ഉള്‍പ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button