കൊവിഡും, മാനസിക ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങള്‍ വന്നിരിക്കുന്നു. യൂറോപ്യന്‍ കോളേജ് ഓഫ് ന്യൂറോളജിക്കലില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. ലാന്‍സെറ്റ് സൈക്യാട്ര എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ ഈ സംഘം പങ്കു വെച്ചിരിക്കുന്നത്. ഇരുപത്തി രണ്ട് രാജ്യങ്ങളില്‍ നടന്ന മുപ്പത്തിമൂന്നോളം പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഏതാണ്ട് പതിനാല് ലക്ഷത്തിലധികം രോഗികളുടെ വിശദാംശങ്ങളാണ് ഇതിലൂടെ ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ അന്‍പതിനായിരത്തോളം പേര്‍ മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരായിരുന്നു. മൂഡ് ഡിസോര്‍ഡര്‍ പോലുള്ള മാനസികപ്രശ്നങ്ങള്‍ നേരിടുന്നവര്‍ പോലും ഈ വെല്ലുവിളി നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികരോഗങ്ങള്‍ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ അവരില്‍ കൊവിഡ് വന്നാല്‍ അപകടസാധ്യത വീണ്ടും കൂടുമെന്നും പഠനം പറയുന്നു. ഇവരിലാണ് മരണസാധ്യതയും കൂടുതലായി കല്‍പിക്കപ്പെടുന്നതെന്നും, അതിനാല്‍ ഇത്തരത്തിലുള്ളവരെ ശ്രദ്ധിക്കണമെന്നും പഠനത്തിലുണ്ട്.
Post Your Comments