കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടർന്ന് . യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ പെരിയ ഇരട്ടകൊലക്കേസ് പ്രതിയ്ക്ക് പരിക്കേറ്റു. പ്രതി സുരേഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ആക്രമണത്തിന് പിന്നില്‍ എറണാകുളം സ്വദേശി അനസ് ആണെന്നാണ് സുചന.പെരിയ കേസിലെ മൂന്നാം പ്രതിയാണ് സുരേഷ്. നേരത്തെ സുരേഷിന്റെ ഭാര്യയുടേത് ഉള്‍പ്പെടെ പെരിയ കേസിലെ മൂന്ന് പ്രതികളുടേയും ഭാര്യമാരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയമിച്ചത് സംബന്ധിച്ച് വലിയ വിവാദം ഉയര്‍ന്നിരുന്നു.
Post Your Comments