ദില്ലി: ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിച്ച് ജാവ. ക്ലാസിക്, ജാവ 42 എന്നി മോഡലുകളുടെ വില 1,200 രൂപയും കസ്റ്റം ബോബർ മോഡലായ പെരാക്കിന് 8,700 രൂപയുമാണ് വർധിപ്പിച്ചത്. പെരാക്കിന്റെ എക്സ്ഷോറൂം വില ഇതോടെ 1.97 ലക്ഷത്തിൽ നിന്ന് 2.06 ലക്ഷമായി മാറി. 22 വർഷങ്ങൾക്കുശേഷം 2018ലാണ് ജാവ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തുന്നത്.
ജാവ 42, ക്ലാസിക് എന്നി മോഡലുകൾ ആദ്യവും തുടർന്ന് കസ്റ്റം ബോബർ മോഡലായ പെരാക്കും കമ്പനി വിപണിയിലെത്തിച്ചു. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യൻ വാഹന നിർമാതാക്കളുമായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡസ് ആണ് തിരികെയെത്തിച്ചത്. ജാവ മോട്ടോർസൈക്കിൾസിന് നിലവിൽ ജാവ ക്ലാസിക്, ജാവ 42, 2021 ജാവ 42, പെരാക്ക് എന്നിങ്ങനെ നാല് മോഡലുകളാണുള്ളത്.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
അതേസമയം, 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണാർത്ഥം രണ്ട് പുതിയ നിറങ്ങളിൽ മോട്ടോർ സൈക്കിളുകൾ കഴിഞ്ഞ ദിവസം ജാവ പുറത്തിറക്കിയിരുന്നു. യുദ്ധവിജയം ആഘോഷിക്കുന്നതിന് ജാവ 42 ബൈക്കിന് പുതിയ രണ്ട് നിറങ്ങൾക്കൂടി നൽകിയാണ് നിർമാതാക്കളായ ക്ലാസിക് ലെജൻഡസ് വിപണിയിൽ അവതരിപ്പിച്ചത്.
Post Your Comments