നിരത്തിൽ രണ്ടാം അങ്കത്തിനു എത്തുന്ന ജാവയുടെ കേരളത്തിലെ ഡീലര്‍ഷിപ്പുകൾ ആദ്യമെത്തുന്നത് ഏഴ് ജില്ലകളിൽ. ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ഡീലര്‍ഷിപ്പുകള്‍ തുറക്കുക.
പുണെയിലായിരുന്നു ജാവയുടെ ആദ്യ ഡീലര്‍ഷിപ്പിന് തുടക്കം കുറിച്ചത്. ഈ മാസം അവസാനത്തോടെ 60 ഡീലര്‍ഷിപ്പുകളും അടുത്ത മാര്‍ച്ചില്‍ 105 പുതിയ ഡീലര്‍ഷിപ്പുകളും തുറക്കുമെന്നു സിക് ലെജന്റ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചതായാണ് റിപ്പോർട്ട്.
കേരളത്തിലെ ജാവ ഡീലർഷിപ്പുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തിരുവനന്തപുരം – നിറമണ്‍കര ജംങ്ഷന്‍
കൊല്ലം – പള്ളിമുക്ക്
ആലപ്പുഴ – ഇരുമ്പ് പാലം പിഒ
കൊച്ചി – എടപ്പള്ളി പിഒ
തൃശ്ശൂര്‍ – കുറിയച്ചിറ
കോഴിക്കോട് – പുതിയങ്ങാടി പിഒ
കണ്ണൂര്‍ – സൗത്ത് ബസാര്‍
പഴയ ബൈക്കിനെ ഓര്‍മപെടുത്തും വിധം ക്ലാസിക് റെട്രോ ശൈലി രൂപകല്‍പ്പന തന്നെയാണ് കമ്ബനി നല്‍കിയിരിക്കുന്നതെങ്കില്‍ ബോബര്‍ വിഭാഗത്തില്‍പ്പെടുന്ന പെറാക്ക് നിരത്തില്‍ ഏറെ വ്യത്യസ്തനായിരിക്കും.ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാംബ്, ക്രോം തിളക്കമുള്ള ഇന്ധന ടാങ്ക്, പരന്ന സീറ്റ്, ഇരട്ട പുകക്കുഴലുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.
മഹീന്ദ്ര മോജോയെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഭാരത് സ്റ്റേജ് VI 293 സിസി ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ ആണ് ജാവ, ജാവ 42വിനു നല്‍കിയിരിക്കുന്നത്. 27 bhp കരുത്തും 28 Nm torque -മാണ് പരമാവധി കരുത്ത്. ആറു സ്പീഡ് ഗിയര്‍ ബോക്സ് നിരത്തില്‍ കുതിപ്പ് നല്‍കും. അതേസമയം 334 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനായിരിക്കും പെറാക്കില്‍ കരുത്തു പകരുക. മറ്റു സാങ്കേതിക വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. പഴയ ടൂ സ്‌ട്രോക്ക് ബൈക്കുകളുടെ ഗാംഭീര്യ ശബ്ദം അനുകരിക്കാന്‍ ഫോര്‍ സ്‌ട്രോക്ക് ജാവ എഞ്ചിനുകള്‍ക്ക് സാധിക്കുമെന്നു കരുതാം.
ബ്ലാക്, മറൂണ്‍, ഗ്രെയ് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവയ്ക്ക് ഭംഗി നല്‍കുന്നതെങ്കില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങളിലായിരിക്കും ജാവ 42 എത്തുക. പ്രാരംഭ ജാവ 42 മോഡലിനു 1.55 ലക്ഷം രൂപയും, ഇടത്തരം ജാവ ബൈക്ക് മോഡലിന് 1.65 ലക്ഷം രൂപയും, ബോബര്‍ ശൈലിയുള്ള ജാവ പെറാക്കിന് 1.89 ലക്ഷം രൂപയുമാണ് മുംബൈ ഷോറൂം വില. അധികം വൈകാതെ തന്നെ ജാവാ ബൈക്കുകളുടെ ശബ്‌ദം ഇനി കേട്ട് തുടങ്ങാം. കൂടാതെ 2019 ആദ്യപാദത്തിലായിരിക്കും ജാവ പെറാക്ക് വിപണിയില്‍ എത്തുക.
Post Your Comments