KeralaLatest NewsNews

പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുമോ?: വ്യക്തത വരുത്തി ഐ.സി.എം.ആര്‍

70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ്​ നേരം ഭക്ഷ്യവസ്​തുക്കള്‍ പാചകം ചെയ്​താല്‍ പക്ഷിപ്പനിക്ക്​ കാരണമാവുന്ന വൈറസിനെ ഇല്ലാതാക്കാനാകുമെന്ന്​ ലോകാരോഗ്യ സംഘടനയും വ്യക്​തമാക്കിയിട്ടുണ്ട്​.

ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌​ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത്​ വന്നത്. എന്നാൽ നിരവധി ആശങ്കകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഐ.സി.എം.ആര്‍. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുവെന്ന്​ ഐ.സി.എം.ആര്‍ മേധാവി രണ്‍ദീപ്​ ഗുലേറിയ പറഞ്ഞു. എങ്കിലും രോഗം ബാധിച്ച്‌​ മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. ഈ പ്രദേശത്ത്​ കോഴിഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എയിംസ്​ ഡയറക്​ടര്‍ കൂട്ടിച്ചേര്‍ത്തു.

‘പക്ഷികളില്‍ നിന്ന്​ മനുഷ്യരിലേക്ക്​ രോഗം പടരുന്ന സംഭവം അപൂര്‍വമാണ്​. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക്​ രോഗം വ്യാപകമായി പടര്‍ന്ന സംഭവം ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളില്‍ രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്​. എന്നാല്‍ ചെറിയ സമ്പര്‍ക്കം കൊണ്ട്​ രോഗം ഒരിക്കലും പടരില്ല. കുട്ടിയുമായി ബന്ധം പുലര്‍ത്തിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ആരോഗ്യപ്രവര്‍ത്തകരും സുരക്ഷിതരാണ് ‘-​ എയിംസിലെ​ ഡോക്​ടറായ ഡോ.നീരജ്​ നിഷാൽ വ്യക്​തമാക്കി.

Read Also: ചാക്കോ പുണ്യാളന്‍ ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്

ശരിയായ രീതിയില്‍ പാചകം ചെയ്​ത ഭക്ഷ്യവിഭവങ്ങള്‍ കഴിക്കുന്നത്​ കൊണ്ട്​ കുഴപ്പമില്ലെന്നും ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാചകം ചെയ്യുന്നത്​ വൈറസ്​ സാധ്യത ഇല്ലാതാക്കുമെന്നും എയിംസ്​ അറിയിച്ചു. പക്ഷിപ്പനി ബാധിച്ച്‌​ മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനത്തോളമാണ്​. 70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ്​ നേരം ഭക്ഷ്യവസ്​തുക്കള്‍ പാചകം ചെയ്​താല്‍ പക്ഷിപ്പനിക്ക്​ കാരണമാവുന്ന വൈറസിനെ ഇല്ലാതാക്കാനാകുമെന്ന്​ ലോകാരോഗ്യ സംഘടനയും വ്യക്​തമാക്കിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button