KeralaLatest NewsNews

ഉന്നത നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പ്: മന്ത്രി ജി ആര്‍ അനില്‍

കൊല്ലം: ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ നിറച്ച സൗജന്യ ഭക്ഷ്യകിറ്റ് ഉറപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിൽ. കൊല്ലം ജില്ലയിൽ നവീകരിച്ച രണ്ട് സപ്ലൈകോ സൂപ്പർമാർക്കറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 ഔട്ട്‌ലെറ്റുകൾ ഓണത്തിന് മുൻപ് സംസ്ഥാനത്തൊട്ടാകെ തുടങ്ങുമെന്നും ന്യായവിലയ്ക്ക് ഗുണമേന്മയുള്ള വസ്തുക്കൾ സപ്ലൈകോ മുഖേന ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച മാസ്‌ക് ധരിക്കാത്തത് പതിനേഴായിരത്തിലധികം പേർ

ആദിവാസി ഊരുകൾ ഉൾപ്പടെ മലയോര മേഖലകളിൽ മൊബൈൽ റേഷൻ കടകൾ തുടങ്ങിയത് കൂടുതൽ വ്യാപകമാക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിലേക്ക് റേഷൻ സംവിധാനം എത്തിക്കുകയാണ് ഇപ്പോൾ. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അനർഹമായി കൈവശം വച്ചിരുന്ന 1,18000 റേഷൻകാർഡുകളാണ് ഗുണഭോക്താക്കൾ സ്വമേധയ തിരിച്ച് ഏൽപ്പിച്ചത്. അർഹരായവർക്ക് കാർഡ് ഉറപ്പാക്കുന്നുമുണ്ട്. പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന ന്യായവില ഔട്ട്ലറ്റുകളിൽ ജനപ്രതിനിധികളുടെ ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

മൈലക്കാട് ഐഡൻസ് ടവർ ഷോപ്പിംഗ് കോംപ്ലക്‌സ്, ആദിച്ചനല്ലൂർ ഡിലൈറ്റ് ഷോപ്പിങ് കോംപ്ലക്‌സ് എന്നിവിടങ്ങളിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റുകളാണ് പ്രവർത്തനം തുടങ്ങിയത്. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള ആദ്യവിൽപന നിർവഹിച്ചു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, ജില്ലാ പഞ്ചായത്തംഗങ്ങളായ പ്രിജി ശശിധരൻ, ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീലാൽ ചിറയത്ത്, നിർമ്മല വർഗീസ് പഞ്ചായത്തംഗങ്ങളായ ശ്രീകലാ സുനിൽ, രഞ്ജു ശ്രീലാൽ, ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാദേവി, സപ്ലൈകോ മേഖലാ മാനേജർ വി. ജയപ്രകാശ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടാനൊരുങ്ങുന്നു , കനത്ത മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button