Latest NewsNewsCars

പെട്രോൾ മണമുള്ള പെർഫ്യൂം അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്

ദില്ലി: തങ്ങളുടെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി പെട്രോൾ മണമുള്ള പെർഫ്യൂം അവതരിപ്പിക്കാനൊരുങ്ങി ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ്. ‘മാക് ഓ’ എന്നാണ് ഈ പ്രീമിയം ഫ്രാഗ്രൻസിന്റെ പേര്. ഇലക്ട്രിക് വാഹനങ്ങളിൽ പെട്രോൾ മണം നൽകുന്നതിനാണ് ഫോർഡ് ഈ ആശയം ആവിഷ്കരിച്ചത്. പരമ്പരാഗത പെട്രോൾ കാറുകളിൽ ലഭിക്കുന്നതിന് സമാനമായ പെട്രോൾ മണം പുതിയ ‘മാക് ഓ’ പ്രീമിയം ഫ്രാഗ്രൻസ് നൽകുമെന്നാണ് കമ്പനി പറയുന്നത്.

അടുത്തിടെ ഫോർഡ് ഒരു സർവ്വേ നടത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോൾ പെട്രോളിന്റെ മണം തങ്ങൾക്ക് നഷ്ടപ്പെടുമെന്ന് അഞ്ച് ഡ്രൈവർമാരിൽ ഒരാൾ എന്ന അനുപാതത്തിൽ സർവ്വേയിൽ അഭിപ്രായപ്പെട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയശേഷം പെട്രോളിന്റെ ഗന്ധം ഒരു പരിധിവരെ നഷ്ടപ്പെടുമെന്ന് സർവ്വേയിൽ പങ്കെടുത്ത 70 ശതമാനത്തോളം പേർ വ്യക്തമാക്കി. വീഞ്ഞ്, ചീസ് എന്നിവയെക്കാൾ ഉയർന്നതാണ് പെട്രോളിന്റെ മണമെന്ന് സർവ്വേ വ്യക്തമാക്കുന്നു.

Read Also:- യുവതാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു

ഇതോടെയാണ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കാൻ ഫോർഡ് തീരുമാനിച്ചത്. പ്രശസ്ത പെർഫ്യൂം കമ്പനി ഓൾഫിക്ഷനുമായി ചേർന്നാണ് ഫോർഡ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കിയത്. ഏറ്റവും പ്രശസ്ത പെർഫ്യൂമുകൾ നിർമ്മിക്കുന്നതിൽ പ്രവർത്തിച്ച ബ്രിട്ടീഷ് സൊസൈറ്റി ഓഫ് പെർഫ്യൂമേഴ്സിലെ അസോസിയേറ്റ് പെർഫ്യൂമറായ പിയ ലോംഗ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം നിർമ്മിക്കാൻ ഫോർഡിനെ സഹായിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button