ജനീവ: കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വരും മാസങ്ങളില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ കോവിഡ് വ്യാപനം ശക്തമാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതാണ് ഡെല്‍റ്റ വകഭേദമെന്ന് എപ്പിഡമോളജിക്കല്‍ അപ്‌ഡേറ്റില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ 124 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രായേല്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ ഡെല്‍റ്റ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. ഇതിന് പുറമെ കോവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേദങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
Post Your Comments