KeralaLatest NewsNews

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ, കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ പിതാവ് അലക്‌സാണ്ടര്‍

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിന് ഉത്തരവാദി കൊച്ചിയിലെ റിനൈ മെഡിസിറ്റിയാണെന്ന് പിതാവ് അലക്‌സാണ്ടര്‍. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നും അനന്യയ്ക്ക് മോശം അനുഭവങ്ങള്‍ നേരിട്ടതായി പിതാവ് പറയുന്നു. ശസ്ത്രക്രിയക്ക് പിന്നാലെ പലപ്പോളും അനന്യയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയര്‍ത്തിയതിന് ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചെന്നും അദ്ദേഹം ആരോപിച്ചു.

‘ ഡോക്ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. ആശുപത്രി അമിത ചികിത്സാ ചെലവ് ഈടാക്കി ‘ പിതാവ് ആരോപിച്ചു.

അതിനിടെ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ട്രാന്‍സ്‌ജെന്റര്‍ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയുള്‍പ്പെടെ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ കളമശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button