ന്യൂഡൽഹി: ബ്ലൂ ഫിലിം നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ബിസിനസുകാരൻ രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ മുഖ്യസൂത്രധാരനാണ് കുന്ദ്രയെന്നാണ് പോലീസ് പറയുന്നത്. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
കേസില്‍ ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ല. ശില്പയ്ക്കെതിരെ പോലീസിന്റ കൈയ്യിൽ തെളിവുകളില്ല. ശിൽപയ്ക്ക് ഭർത്താവിന്റെ ഈ ഇടപാടുകളെ കുറിച്ച് അറിയുമായിരുന്നു എന്ന അന്വേഷണത്തിലാണ് പോലീസ്. സംഭവത്തിൽ ശില്പ ഷെട്ടിക്ക് പങ്കുണ്ടെങ്കിൽ അതും ഉടൻ തന്നെ പുറത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിലെ ഇരകളോട് മുംബൈ ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടും.
Also Read:കോവിഡ് വാക്സിന്‍ എടുത്തവര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
അതേസമയം, സിനിമയില്‍ നിന്നും ഇടവേള എടുത്ത ശില്‍പ്പ ഷെട്ടി സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജ് ആയിരുന്നു. കേസിനെ തുടർന്ന് നടി പരിപാടിയിൽ നിന്നും പിന്മാറി. പകരം നടി കരിഷ്മ കപൂര്‍ ആയിരിക്കും ഷോയില്‍ പങ്കെടുക്കുക. അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് ആണ് റിപ്പോർട്ടുകൾ. കോടികളുടെ സമ്പാദ്യമാണ് ഇയാൾ നീലച്ചിത്ര നിർമ്മാണത്തിൽ നിന്നും സ്വന്തമാക്കിയതെന്ന റിപ്പോർട്ടുകൾ അന്വേഷണ സംഘവും ശരി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ദിനംപ്രതി സ്വരൂപിച്ചത് പത്ത് ലക്ഷത്തോളം രൂപയായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
വിജയകരമായ ഒരു ബിസിനസുകാരന് എങ്ങനെ മോശമായ അവസ്ഥയിലേക്ക് പോകാമെന്നതിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു രാജ് കുന്ദ്രയുടെ ജീവിതം. മുംബൈ പോലീസ് ആണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് നടക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്ക് വിനയായത് സുഹൃത്ത് പ്രദീപ് ബക്ഷിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകളാണ്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments