ലണ്ടന്‍ :പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വലിയ വെളിപ്പെടുത്തലുകള്‍. 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും എൻഎസ്ഒയും വിവിരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പട്ടികയിൽ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.
Read Also : എക ശ്ലോകി രാമായണം ജപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
പെഗാസസ് പട്ടികയിലെ ലോക നേതാക്കളില്‍ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോൺ നമ്പര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് സ്വതന്ത്ര്യ വാര്‍ത്ത സൈറ്റ് ഫോര്‍ബിഡന്‍ സ്റ്റോറീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ 20ഓളം മാധ്യമസ്ഥാപനങ്ങളും ഏജന്‍സികളും പെഗാസസ് വാര്‍ത്ത പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സൈനിക മേധാവികൾ മുതിർന്ന രാഷ്ട്രീയക്കാർ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയില്‍ എന്നാണ് വെളിപ്പെടുത്തല്‍. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ നമ്പറും പെഗാസസ് പട്ടികയിലുണ്ട്.സൗത്ത് ആഫിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ഫോൺ നമ്പറും പട്ടികയിലുണ്ട്.
Post Your Comments