മംഗലാപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്‌കാർ ഫെർണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഫെർണാണ്ടസിന് അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
Read Also: ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന്‍ അതിക്രൂരമായി കൊലപ്പെടുത്തി
വൃക്ക തകരാർ ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അദ്ദേഹം നേരിടുന്നുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് ഉടൻ ശസ്ത്രക്രിയ നടത്തുന്ന കാര്യത്തിൽ ഡോക്ടർമാർക്ക് ആശങ്കയുണ്ടെന്നാണ് വിവരം. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ഞായറാഴ്ച അദ്ദേഹം വീട്ടിനുള്ളിൽ തെന്നിവീണിരുന്നു. പിറ്റേന്ന് ഡയാലിസിസിനായി ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹം തന്നെ ഇക്കാര്യം ഡോക്ടർമാരെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ തലയിൽ രക്തം കട്ടകെട്ടിയതായി കണ്ടെത്തി. രാത്രിയോടെ അബോധാവസ്ഥയിലായ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read Also: ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന്‍ അതിക്രൂരമായി കൊലപ്പെടുത്തി
Post Your Comments