തിരുവനന്തപുരം: ഡി.വൈ.എഫ്.ഐക്കാര്‍ എന്നും നാടിന് ആശ്വാസമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു ഡി.വൈ.എഫ്.ഐക്കാരന് എല്ലാ രംഗത്തും സമരമുണ്ടെന്നും താനും ദൈനംദിന സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വഴി തടയലോ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരുകളുടെ പോലീസുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളോ മാത്രമല്ല സമരമെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ കാര്യങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് എന്താണോ അതിനെതിരെയാണ് തന്റെ സമരമെന്നും മന്ത്രി വ്യക്തമാക്കി.
സ്വര്‍ണക്കടത്തിലും ക്വട്ടേഷനിലും ഡി.വൈ.എഫ്.ഐക്കാരുടെ പേര് വന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരായാലും പുതിയ കാലത്ത് വന്നുപെട്ട ഒരുപാട് പ്രവണതകള്‍ ഉണ്ടെന്നും ആ പ്രവണതകള്‍ക്കെതിരെ സംഘടനകള്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments