തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികളെ കൂടി കോവിഡ് വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. 1.25 ലക്ഷം വിദ്യാർഥികളാണ് 145 കോളേജുകളിലായി പഠിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സർവകലാശാലയുടെ പേരു പരാമർശിച്ചു കൊണ്ടുള്ള മുൻഗണനാ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുന്നത്.
Read Also: അവശ നിലയിലായ രോഗിയുമായി വന്ന ആംബുലന്‍സിന് വഴി കൊടുക്കാതെ കാറോടിച്ചു: യുവാവിനെതിരെ കേസ്
ഇക്കാര്യം ആവശ്യപ്പെട്ട് സർവകലാശാലാ അധികൃതർ ആരോഗ്യവകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന സെമസ്റ്റർ പരീക്ഷകൾക്കു മുന്നോടിയായി എല്ലാ വിദ്യാർഥികൾക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനാണ് ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നത്. കോളേജ് മേധാവിയോ വകുപ്പ് മേധാവികളോ മുഖേനയാണ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. https://covid19.kerala.gov.in/vaccine പോർട്ടലിൽ വേണം വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്.
Post Your Comments