KeralaLatest NewsNews

കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തളിപ്പറമ്പ് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെയും നഗര വഴിയോര കാർഷിക വിപണിയുടെയും ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളത്തിന്റെ കാർഷിക പ്രതീകമായ കേര കാർഷിക മേഖലയിൽ നേരിടുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനാണ് സർക്കാർ കേരഗ്രാമം പദ്ധതി നടപ്പാക്കി വരുന്നത്. രോഗങ്ങളും, ഉൽപാദനക്ഷമതക്കുറവും, വിലക്കുറവും തീർക്കുന്ന പ്രതിസന്ധികളെ നേരിടാൻ കേരഗ്രാമങ്ങൾക്ക് സാധിക്കും. കേരം തിങ്ങും കേരളമായി വീണ്ടും സംസ്ഥാനത്തെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Also: മണ്ണിടിച്ചിൽ: തടസ്സങ്ങൾ നീക്കം ചെയ്ത് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കോവിഡ് കാലത്ത് കാർഷിക മേഖലയിൽ സജീവ ഇടപെടലുകൾ നടത്താൻ സാധിച്ചതായി മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. മികച്ച ഉൽപാദനമുണ്ടാക്കുന്നതിനൊപ്പം തന്നെ വിളകൾക്ക് വിപണി കണ്ടെത്തുക എന്നതാണ് പ്രധാനം. വഴിയോര കാർഷിക ചന്തകൾ വഴി ശുദ്ധമായ ജൈവ കാർഷിക ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കാൻ സാധിക്കും. കാർഷിക ഉൽപന്നങ്ങളെ ദീർഘകാലം സംഭരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയാൽ, പ്രത്യേക സീസണിൽ മാത്രം ലഭിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളെ എല്ലാ സമയത്തും ലഭ്യമാക്കാൻ കഴിയും. സഹകരണ സ്ഥാപനങ്ങളുമായി ചേർന്ന് അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

തെങ്ങ് കൃഷിയുടെ സമഗ്രവികസനവും ശാസ്ത്രീയ പരിചരണവും ഉൽപാദന വർധനവും ലക്ഷ്യമിട്ടാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ 50.17 ലക്ഷം രൂപയുടെ ധനസഹായമാണ് കർഷകർക്ക് ലഭിക്കുക. രാസവളം, കുമ്മായം, ജൈവവളം, തടം തുറക്കുന്നതിനും രോഗബാധയേറ്റ് നശിച്ച തെങ്ങുകൾ മുറിച്ച് മാറ്റി പകരം തെങ്ങ് വെക്കുന്നതിനുള്ള ആനുകൂല്യവും കർഷകർക്ക് ലഭിക്കും. കൂടാതെ പമ്പ് സെറ്റ്, തെങ്ങ് കയറ്റ യന്ത്രം, ജൈവവള നിർമാണ യൂണിറ്റ് എന്നിവ സബ്സിഡി നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button