ന്യൂയോര്‍ക്ക്: കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി പ്രമുഖ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഉല്‍ക്ക അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. 2008ഗോ20 എന്നാണ് ഈ ഉല്‍ക്കയ്ക്ക് പേരുനല്‍കിയിരിക്കുന്നത്.
ശനിയാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നും പ്രത്യക്ഷത്തില്‍ ഭൂമിക്ക് ഭീഷണിയില്ലെന്നും നാസ വ്യക്തമാക്കി. മണിക്കൂറില്‍ 18000 മൈല്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. അതിവേഗത്തില്‍ വരുന്നത് കൊണ്ടുതന്നെ ഇതിന്റെ സഞ്ചാര പഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാസ മുന്നറിയിപ്പ് നല്‍കി.
read also: അവശ നിലയിലായ രോഗിയുമായി വന്ന ആംബുലന്‍സിന് വഴി കൊടുക്കാതെ കാറോടിച്ചു: യുവാവിനെതിരെ കേസ്
ആപ്പോളോ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇതിന് 220 മീറ്ററാണ് വ്യാസം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ എട്ട് മടങ്ങ് അകലത്തിലൂടെയാണ് ഈ ഉല്‍ക്ക സഞ്ചരിക്കുക
Post Your Comments