മംഗളൂരു : അവശ നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലൻസിന് വഴി കൊടുക്കാതെ വാഹനം ഓടിച്ചയാൾക്കെതിരെ കേസെടുത്ത് പൊലീസ്. ഉള്ളാൾ സോമേശ്വര സ്വദേശി ചരണിനെതിരെയാണ് കേസെടുത്തത്. ആബുംലൻസിന് വഴികൊടുക്കാതെ ചരൺ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മറ്റ് വാഹന യാത്രികർ ചിത്രീകരിച്ച് പൊലീസിന് നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ദേശീയപാത 66 ൽ നേത്രാവതി പാലത്തിനും പമ്പുവെല്ലിനും ഇടയിലായിരുന്നു സംഭവം. രോഗിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെ തുടർന്ന് ആംബുലൻസ് ഹോണും സൈറനും അടിച്ചു. എന്നാൽ വഴിമാറാതിരുന്ന ചരൺ ആംബുലൻസിന് തടസ്സമുണ്ടാക്കുകയായിരുന്നു.
Read Also : അറിയാം, വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
മംഗളൂരു ദക്ഷിണ ട്രാഫിക് പോലീസാണ് ചരണിനെതിരെ നടപടി സ്വീകരിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് പോലീസ് പറഞ്ഞു. ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
Post Your Comments