Latest NewsNewsIndia

‘മഹാത്മാ മോദിജി’: പ്രധാനമന്ത്രിയുടെ ചിത്രത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംവിധായകന്‍ പ്രിയദര്‍ശനും ഉള്‍പ്പെടെ നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ, മഴയത്ത് സ്വയം കുടചൂടി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ വൈറലായിരുന്നു. തുടർന്നാണ് മോദി മറ്റുള്ളവരെക്കൊണ്ട് കുട പിടിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് രംഗത്ത് എത്തിയത്.

Read Also: സമരവേദി മാറ്റാനൊരുങ്ങി കർഷകർ: ഇനി പ്രതിഷേധം ജന്തർമന്തറിൽ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംവിധായകന്‍ പ്രിയദര്‍ശനും ഉള്‍പ്പെടെ നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ മുന്‍പ് പല അവസരങ്ങളിലും മോദി മറ്റുള്ളവരെക്കൊണ്ട് കുട പിടിപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് വക്താക്കൾ. മഹാത്മാ മോദിജി തനിയെ കുട പിടിച്ചുനില്‍ക്കുന്നു എന്ന കുറിപ്പോടെയാണ് ശ്രീനിവാസ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button