ദില്ലി: ടോക്കിയോ ഒളിമ്പിക്സിന് കൊടിയേറാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും ഉറച്ച മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ മുൻപന്തിയിലാണ് പിവി സിന്ധുവിന്റെ സ്ഥാനം. സൈന നെഹ്‌വാൾ അടക്കമുള്ള ഇന്ത്യയുടെ ബാഡ്മിന്റണിലെ പല പ്രതീക്ഷ താരങ്ങൾക്കും ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. അതിനാൽത്തന്നെ ഇന്ത്യയുടെ എല്ലാ കണ്ണുകളും പിവി സിന്ധുവിലാണ്.
ചുണ്ടോളമെത്തിയ ഒളിമ്പിക്സ് സ്വർണം നഷ്ടപ്പെട്ടതിന്റെ നിരാശ മറന്നായിരിക്കാം പിവി സിന്ധു കോർട്ടിലിറങ്ങുക. 2016ലെ റിയോ ഒളിമ്പിക്സിൽ കരോലിന മാരിനോട് തോറ്റ് വെള്ളി മെഡൽ കൊണ്ട് തൃപ്തിയാകേണ്ടി വന്ന താരമാണ് സിന്ധു. ഇത്തവണ വെള്ളി സ്വർണമാക്കാമെന്ന പ്രതീക്ഷയോടെയാണ് താരം ടോക്യോയിൽ എത്തിയിരിക്കുന്നത്. ഫോമിലല്ലെങ്കിലും ഒളിമ്പിക്സിൽ താരം ശോഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
Read Also:- ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ ഒന്നാമത് ടേബിൾ ടെന്നീസ്, മികച്ച ടീം
ലോക ബാഡ്മിന്റൺ റാങ്കിങ്ങിലെ ഏഴാം സ്ഥാനക്കാരിയാണ് സിന്ധു. ആദ്യ 16 സ്ഥാനങ്ങളിലുള്ളവർക്കാണ് നേരിട്ട് ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്നത്. യോഗ്യത മത്സരങ്ങളെല്ലാം കോവിഡിനെത്തുടർന്ന് മുടങ്ങിയതിനാൽ പല സൂപ്പർ താരങ്ങൾക്കും ഇത്തവണ ഒളിമ്പിക്സ് നഷ്ടമായിട്ടുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കോർട്ടിലിറങ്ങുന്ന സിന്ധു മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തലുകൾ.
Post Your Comments