തിരുവനന്തപുരം: കോവിഡ് കാലത്ത് പെന്‍ഷന്‍ വിവരങ്ങള്‍ ഇനി വീട്ടിലിരുന്ന് അറിയാം. ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയാനായി https://welfarepension.lsgkerala.gov.in/DBTPensionersSearch.aspx എന്ന ലിങ്ക് ഉപയോഗിക്കാം.
Also Read: ആറന്മുള ഉതൃട്ടാതി വള്ളംകളി, തിരുവോണത്തോണി വരവേൽപ് എന്നിവ ആചാരപരമായി നടത്താൻ തീരുമാനം
ലിങ്കില്‍ ക്ലിക്ക് ചെയ്ത് പെന്‍ഷണര്‍ ഐഡി/ ആധാര്‍ നമ്പര്‍/ അക്കൗണ്ട് നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് കൊടുത്തു തിരയുക. വാര്‍ദ്ധക്യകാല/ കര്‍ഷകത്തൊഴിലാളി/ വിധവാ/ അവിവാഹിത വനിത/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായുള്ള പെന്‍ഷന്‍ തുക വിതരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഇതുവഴി കോവിഡ് കാലത്ത് പഞ്ചായത്ത് ഓഫീസില്‍ പോകുന്നത് ഒഴിവാക്കാന്‍ സാധിക്കും.
Post Your Comments