പാരീസ്: പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്. ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നതിന് മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട്ടിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രാൻസിലെ ദിനപ്പത്രമായ ലെ മോണ്ടെ ഉൾപ്പെടെ 13 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് പെഗാസസ് ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പ്രോസിക്യൂട്ടർമാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട്ട് നിഷേധിച്ച് മൊറോക്കോ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലും പെഗാസസ് ഫോൺ ചോർച്ചലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
Read Also: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് എട്ടിന്റെ പണി: ജയ്പൂര്‍ കോര്‍പ്പറേഷന്‍ കൈവിട്ടേക്കും, കാരണം ഇതാണ്
Post Your Comments