തിരുവനന്തപുരം : ബാർട്ടൺ ഹില്ലിൽ മേയേഴ്സ് ഭവനം പണിയാനുള്ള കോർപറേഷൻറ നീക്കത്തിനെതിരെ കൗൺസിൽ യോഗത്തിൽ വാക്ക് പോര്. എത്ര കോടികൾ അനുവദിച്ചാലും പട്ടികജാതിക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ച് തൻെറ വാർഡിൽ മേയേഴ്സ് ഭവനം പണിയാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർ മേരി പുഷ്പം തുറന്നടിച്ചു.
അതേസമയം ഭീഷണിയും വിരട്ടലും തന്റെയടുത്ത് വേണ്ടെന്ന് മേയറും അറിയിച്ചു. പണിയാന്‍ തീരുമാനിച്ചിടത്തുതന്നെ മേയേഴ്സ് ഭവന്‍ പണിയുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ പറഞ്ഞു. 2020-21 വർഷത്തെ പൂർത്തീകരിക്കാത്ത പ്രോജക്ടറുകൾ സ്പിൽ ഓവറായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയം കൗൺസിൽ പരിഗണിക്കവെയാണ് മേയേഴ്സ് ഭവൻ കുന്നുകുഴിയിൽ സ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടുമായി വാർഡ് കൗൺസിലർ എഴുന്നേറ്റത്. പദ്ധതി പ്രദേശത്തെ 90 ശതമാനം പേരും മേയേഴ്സ് ഭവൻ സ്ഥാപിക്കുന്നതിന് എതിരാണ്.
അതേസമയം കോണ്‍ട്രാക്ടര്‍ വര്‍ക്ക് ഏറ്റെടുക്കുന്നില്ലെന്ന കാരണംപറഞ്ഞ് വെട്ടുകാട് വാര്‍ഡിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയും ഉപേക്ഷിച്ചു. കല്ലടിമുഖത്ത് ലൈഫ് പദ്ധതി പ്രകാരം ഫ്ളാറ്റ് നിര്‍മിക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്.
Post Your Comments