പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് സ്ഥിര ബസ് സര്‍വീസുകള്‍ പുന:രാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം-പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുന:രാരംഭിക്കുക. കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ പമ്പയില്‍ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
Also Read: സുപ്രീം കോടതി വടിയെടുത്തു, സർക്കാർ തീരുമാനം മാറ്റി: വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവില്ല
‘ജൂലൈ 20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. മഴ കൂടുന്ന സാഹചര്യമായതിനാല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാത ശുചീകരിക്കണം. തീര്‍ത്ഥാടക പാതയില്‍ കൂടുതല്‍ ആളുകളെ നിര്‍ത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടേയും സഹായം തേടാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനോടൊപ്പം കൊതുക് നശീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും സ്വീകരിക്കണം’ – ജില്ലാ കളക്ടര്‍ പറഞ്ഞു.
ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദിവസേന 20 കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് സര്‍വീസുകള്‍ കൂടി പുന:രാരംഭിച്ചാല്‍ ഭക്തര്‍ നേരിടുന്ന യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments