Latest NewsNewsFootballSports

മെയ്മോൾ റോക്കി ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ പരിശീലന സ്ഥാനം രാജിവെച്ചു

ദില്ലി: ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ ഹെഡ് കോച്ച് മെയ്മോൾ റോക്കി പരിശീലന സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് മെയ്മോൾ റോക്കി സ്ഥാനം രാജിവെച്ചതെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. ദേശീയ ടീമിൽ സഹ പരിശീലകനായി പ്രവർത്തിച്ച മെയ്മോൾ 2017ൽ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു

‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ കൈവരിച്ച പുരോഗതി കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾക്ക് ലഭിച്ച സൗകര്യങ്ങൾ എല്ലായ്പ്പോഴും മികച്ചതായിരുന്നു. ഫെഡറേഷൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ), ഒഡീഷ ഗവൺമെന്റ് എന്നിവയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച പിന്തുണയാണ് ഞങ്ങളുടെ വിജയത്തിന്റെ താക്കോൽ’ മെയ്മോൾ പറഞ്ഞു.

Read Also:- നടുവേദനയുടെ കാരണങ്ങള്‍ അറിയാം

വ്യക്തിപരമായ കാരണങ്ങളാൽ മുതിർന്ന ദേശീയ വനിതാ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി തുടരാനുള്ള താല്പര്യം മെയ്മോൾ റോക്കി പ്രകടിപ്പിച്ചതായി എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. ‘താരത്തിന്റെ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു’ കുശാൽ ദാസ് പറഞ്ഞു.

shortlink

Post Your Comments


Back to top button