ന്യൂഡൽഹി: കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ലെന്നും അസമിലും ബംഗാളിലും കേരളത്തിലും പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിനുശേഷവും ബി ജെ പി അധികാരത്തിലെത്തിയ ആഘാതത്തില്‍ നിന്നും കോണ്‍ഗ്രസ് മുക്തമായിട്ടില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു. സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്തതു സംബന്ധിച്ച പ്രതിപക്ഷ വിമര്‍ശനങ്ങളെ കുറിച്ച് ബി ജെ പി എം പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലപാട് ദൗര്‍ഭാഗ്യകരവും ഉത്തരവാദിത്വമില്ലായ്മയുമാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
Read Also: ഇന്ത്യ തടവറയിൽ ആണ് : നരേന്ദ്രമോദി സര്‍ക്കാരിന് ഇനി തുടരാന്‍ അര്‍ഹതയില്ലെന്ന് എ എ റഹീം
‘അറുപതുവര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ബി ജെ പിയെ ജനങ്ങള്‍ തെരെഞ്ഞടുത്തുവെന്ന സത്യം ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ല’. പ്രതിപക്ഷമെന്ന നിലയില്‍ ജനങ്ങളുടെ നന്മയ്ക്കായി അവര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. വാക്‌സിന്‍ സംബന്ധിച്ച് തികച്ചും വാസ്തവ വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയാണ് കോണ്‍ഗ്രസ് എന്നും മോദി കുറ്റപ്പെടുത്തി.
‘രാജ്യത്ത് വാക്‌സിന്റെ അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നു. എന്നാല്‍ വാക്‌സിന് രാജ്യത്ത് ലഭ്യതക്കുറവില്ലെന്നതാണ് സത്യം’- മോദി ആരോപിച്ചു.
Post Your Comments