News

ബസുടമ ആത്മഹത്യ ചെയ്യേണ്ടി വന്നതിന് പിന്നിൽ പിണറായി സർക്കാർ: ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍

ഒരു വര്‍ഷം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 31 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ ബസിന് ഒരു ദിവസത്തെ ഡീസല്‍ ചിലവില്‍ മാത്രം 2500 രൂപയാണ് അധികം വേണ്ടിവരുന്നത്.

കോഴിക്കോട്​: വയനാട്ടില്‍ സ്വകാര്യ ബസുടമ കടബാധ്യത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊതുഗതാഗത മേഖലയോടുള്ള സര്‍ക്കാരി​ന്‍റെ അവഗണന കാരണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന്‍, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്​താവനയില്‍ ആരോപിച്ചു.

Read Also: വായില്‍ തുണി തിരുകി വച്ച ശേഷം വടി കൊണ്ട് മര്‍ദ്ദനം: മദ്യം മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു

‘ഭീമമായ ഡീസല്‍ വില വര്‍ധനവ് കാരണം ബസ് ഓടിക്കാന്‍ കഴിയാതെ വലിയ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന രാജമണി ലോണ്‍ എടുത്ത ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം കാരണം വലിയ മനപ്രയാസത്തിലുമായിരുന്നു. ലോക് ഡൗണ്‍ കാരണം സര്‍വീസ് നടത്താതെയും റോഡ് ഉപയോഗിക്കാതെയുമുള്ള ക്വാര്‍ട്ടറിലെ റോഡ് ടാക്സ് പോലും സര്‍ക്കാര്‍ ഇളവ് ചെയ്തിട്ടില്ല. ഒരു വര്‍ഷം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 31 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ ബസിന് ഒരു ദിവസത്തെ ഡീസല്‍ ചിലവില്‍ മാത്രം 2500 രൂപയാണ് അധികം വേണ്ടിവരുന്നത്. പൊതുഗതാഗത മേഖല സംരക്ഷിക്കുന്നതിന് വേണ്ടി അത് സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല’- ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button