ആറ്റിങ്ങല്‍: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍വീസ് കാലാവധി 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് ഐക്യദാര്‍ഢ്യവുമായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍. കാലാവധി കഴിഞ്ഞതിന്റെ പേരില്‍ സംസ്ഥാനത്താകെ 1200ല്‍ അധികം ബസാണ് പ്രതിസന്ധി നേരിട്ടിരുന്നത്.
സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ആറ്റിങ്ങല്‍ പൂജ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന കണ്‍വന്‍ഷന്‍ ബി സത്യന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി ഹരിദാസ് അധ്യക്ഷനായി. ജില്ലയിലെ മുതിര്‍ന്ന അംഗങ്ങളെ അസോസിയേഷനുവേണ്ടി നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് പൊന്നാട അണിയിച്ചു. ജില്ലാ സെക്രട്ടറി എസ് സാബു സ്വാഗതവും എ കെ എം സമദ് നന്ദിയും പറഞ്ഞു.
Post Your Comments