KeralaLatest NewsNews

ബക്രീദ് ഇളവ്: സുപ്രീം കോടതി നിർദേശം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രൻ

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ സര്‍ക്കാരിന്റെ അശാസ്ത്രീയ രീതിയെയും കോടതി വിമര്‍ശിച്ചു

തിരുവനന്തപുരം : കേരള സർക്കാർ നങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ടുള്ളസുപ്രീം കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയുടെ നിര്‍ദേശം പിണറായി സര്‍ക്കാരിനേറ്റ പ്രഹരമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ അസത്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also  :  മന്ത്രി വിളിച്ചത് താക്കീതിന്റെ സ്വരത്തില്‍, മൊഴിപോലുമെടുക്കാൻ പൊലീസ് തയാറായില്ലെന്ന് പരാതിക്കാരി

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ സര്‍ക്കാരിന്റെ അശാസ്ത്രീയ
രീതിയെയും കോടതി വിമര്‍ശിച്ചു. ജീവിക്കാനുള്ള അവകാശത്തിന്മേല്‍ കടന്നുകയറ്റം നടത്തിയ സര്‍ക്കാരിനുള്ള തിരിച്ചടിയാണിത്. ഓണത്തിനും ക്രിസ്മസിനും ഇളവ് നല്‍കാത്ത സര്‍ക്കാര്‍ ബക്രീദിന് മാത്രം ഇളവുകള്‍ നല്‍കുന്നുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button