Latest NewsIndiaNews

യുപിയിൽ 700 കോടിയുടെ വ്യവാസയ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്

ഫെബ്രുവരിയില്‍ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ലക്‌നൗ : യുപിയിൽ 700 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയിലാണ് പെയിന്റ് നിര്‍മാണത്തിനുള്ള വ്യവാസയ യൂണിറ്റ് ആദിത്യ ബിര്‍ള സ്ഥാപിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹിന്ദി ദിനപത്രമായ ‘ദൈനിക് ജാഗരണ്‍’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരിയില്‍ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭിതി റാവത്തില്‍ 70 ഏക്കറോളം സ്ഥലമാണ് ഗൊരഖ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. പദ്ധതിവഴി രണ്ടായിരത്തിലേറെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also  :  പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മിഠായി തെരുവില്‍ വഴിയോരക്കച്ചവടക്കാരുടെ പ്രതിഷേധം

അതേസമയം, നിര്‍ദിഷ്ട സ്ഥലത്തിനുള്ള ഡെവലപ്‌മെന്റ് ഫീസ് ഭരണകൂടം ഒഴിവാക്കി. ജലത്തിന്റെയും വൈദ്യുതിയുടെയും വിതരണം തടസപ്പെടില്ലെന്നും ഭരണകൂടം കമ്പനിക്ക് ഉറപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button