ടോക്കിയോ : കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിരുന്നു. കായിക താരങ്ങള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നതിനും ലൈംഗിക ബന്ധം തടയുന്നതിനുമാണ് ഈ കട്ടിലുകള്‍ ഒരുക്കിയതെന്നായിരുന്നു പ്രധാന ആരോപണം.
എന്നാൽ വ്യാജവാർത്തകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംഘാടകര്‍. ടോക്കിയോ ഒളിമ്പിക് വില്ലേജിലെ കടലാസ് കട്ടിലുകള്‍ കരുത്തുറ്റതാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ഐറിഷ് ജിംനാസ്റ്റ് റൈസ് മക്ലെനഗന്‍ ഒരു കട്ടിലില്‍ ചാടി ക്വാളിറ്റി തെളിയിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
‘പ്രത്യക്ഷത്തില്‍ അവ പെട്ടെന്നുള്ള ചലനങ്ങള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നത് വ്യാജ വാര്‍ത്തയാണ്’, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മക്ലെനഗന്‍ പറഞ്ഞു.
Thanks for debunking the myth.?You heard it first from @TeamIreland gymnast @McClenaghanRhys – the sustainable cardboard beds are sturdy! #Tokyo2020 https://t.co/lsXbQokGVE
— The Olympic Games (@Olympics) July 19, 2021
നിലവില്‍ ഒളിമ്പിക് വില്ലേജില്‍ മൂന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് കായികതാരങ്ങൾക്കും ഒരു ഒഫീഷ്യലിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെയെല്ലാം ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ സംഘാടകര്‍ വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments