KeralaLatest NewsNews

കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം സഹകരണ സംഘങ്ങളെ മാറ്റി : ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം സഹകരണ സംഘങ്ങളെ മാറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. തൃശൂര്‍ ജില്ലയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണെന്ന് അവര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശോഭ സുരേന്ദ്രന്‍ സിപിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ ഇത്തരത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ മുന്‍പും പലതവണ പുറത്തുവന്നതാണ്. സഹകരണ സംഘങ്ങള്‍ സാധാരണക്കാരായ ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടു വരുന്നതിനും വേണ്ടിയുളളതാകണം. എന്നാല്‍ കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സി.പി.എം അതിനെ മാറ്റി. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് കേരളത്തില്‍ സി.പി.എം നടത്തിയ തട്ടിപ്പുകളുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : യുഎസ് അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ പുരാതന മതനിയമങ്ങള്‍ തങ്ങളില്‍ അടിച്ചേല്‍പ്പിക്കുമെന്ന് ഭയന്ന് സ്ത്രീകള്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘ സിപിഎം നിയന്ത്രണത്തിലുള്ള തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണ്. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ ഇത്തരത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ മുന്‍പും പലതവണ പുറത്തുവന്നതാണ്. സഹകരണ സംഘങ്ങള്‍ സാധാരണക്കാരായ ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടു വരുന്നതിനും വേണ്ടിയാകേണ്ടതാണ്. എന്നാല്‍ കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം അതിനെ മാറ്റി തീര്‍ത്തു. ഇക്കാര്യത്തില്‍ സിപിഐഎമ്മിന് ശക്തമായ പിന്തുണ നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസിനും. ഇതിനെ തുടര്‍ന്നാണ് കേന്ദ്രത്തില്‍ ഒരു സഹകരണ വകുപ്പ് രൂപീകൃതമായപ്പോള്‍ ഇക്കൂട്ടര്‍ സംഘടിതമായി അതിനെ ആക്രമിക്കാന്‍ ശ്രമിച്ചതും. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് കേരളത്തില്‍ സിപിഐഎം നടത്തിയ തട്ടിപ്പുകളുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്’ – ശോഭ സുരേന്ദ്രന്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button