ലക്‌നൗ: ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി ഭീമമായ തുക ഈടാക്കിയെന്ന പരാതിയില്‍ അടിയന്തിര ഇടപെടലുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യശ്വന്ത് ആശുപത്രിയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. മുഖ്യമന്ത്രി ഇടപെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും കണ്ടെത്തിയ അമിത തുക പരാതിക്കാരന് തിരികെ നല്‍കി.
ആശിഷ് പഥക് എന്നയാളാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. തന്റെ അമ്മ 18 ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞതെന്നും ഇക്കാലയളവില്‍ ആശുപത്രി അമിത തുക ഈടാക്കിയെന്നും ആശിഷ് പറഞ്ഞു. വെന്റിലേറ്റര്‍ ആവശ്യമായി വന്നിട്ടില്ലെന്നും എന്നിട്ടും 3 ദിവസത്തെ തുകയായി 1.50 ലക്ഷം രൂപ ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു. ജനറല്‍ വാര്‍ഡിലായിരുന്നിട്ടും 18 ദിവസത്തെ തുകയായി 90,000 രൂപ ആശുപത്രി ഈടാക്കിയെന്നാണ് പരാതി.
ഡോക്ടറുടെ ഫീസ് എന്ന പേരില്‍ പ്രതിദിനം 2000 രൂപ വീതം 8 ദിവസം 16,000 രൂപ ആശുപത്രി ഈടാക്കിയെന്ന് ആശിഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മരുന്നിന് മാത്രം 1.49 ലക്ഷം രൂപയാണ് ബില്ലായി ലഭിച്ചതെന്നും സാധാരണ വിലയേക്കാള്‍ ഒന്നര ഇരട്ടി തുകയാണ് ഈടാക്കിയതെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പരിശോധന നടത്തി. അമിതമായി ഈടാക്കിയ തുക ആശുപത്രിയില്‍ നിന്നും പിടിച്ചെടുത്ത് ആശിഷിന് കൈമാറി. തന്നെയും തന്റെ കുടുംബത്തെയും സഹായിച്ചതിന് മുഖ്യമന്ത്രിയ്ക്ക് ആശിഷ് നന്ദി പറഞ്ഞു.
Post Your Comments